Top

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന്റെ വീടിന് നേരെ ആക്രമണം

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന്റെ വീടിന് നേരെ ആക്രമണം
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം. സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത്, 'ഇന്നലെ അര്‍ധരാത്രിയോടെ ദീപു കൃഷ്ണന്റെ വീടിന് നേരെ പടക്കം പോലുള്ള ഒരു വസ്തു എറിഞ്ഞു. ആക്രമണമാണെന്നാണ് അവര്‍ (ദീപു) സംശയിക്കുന്നത്. ഇതുസംബന്ധിച്ച് പരാതിയായിട്ട് നിലവില്‍ സ്റ്റേഷനില്‍ എത്തിയിട്ടില്ല.' എന്നാണ്. പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Next Story

Related Stories