UPDATES

സോഷ്യൽ വയർ

‘പിണറായിയോട് ചോദിക്കാം’: മുഖ്യമന്ത്രിയുമായി തത്സമയം സംവദിക്കാന്‍ അവസരമൊരുക്കി സിപിഎം ഫേസ്ബുക്ക് പേജ്‌

‘പിണറായിയോട് ചോദിക്കാം’ എന്ന പേരിലാണ് സിപിഎം സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കുന്നത്.

സിപിഎം കേരള ഫേസ്ബുക്ക് പേജിലൂടെ ലൈവായി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന്‌ രാത്രി ആറു മണി മുതലാണ് ഫേസ്ബുക് പേജിലൂടെ പിണറായി വിജയന്‍ ലൈവിലെത്തുക. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ കത്തിനില്‍ക്കെയാണ് പിണറായി ചോദ്യങ്ങള്‍ക്ക് ലൈവായി മറുപടി നല്‍കാന്‍ തയ്യാറെടുക്കുന്നത്. സിപിഐഎം കേരള പേജിലൂടെയാണ് മുഖ്യമന്ത്രി ലൈവില്‍ എത്തുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

‘പിണറായിയോട് ചോദിക്കാം’ എന്ന പേരിലാണ് സോഷ്യല്‍മീഡിയയിലൂടെ മുഖ്യമന്ത്രിയോട് സംവദിക്കാന്‍ അവസരമൊരുക്കുന്നത്. രാത്രി ആറു മണിക്ക് ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി ലൈവായി എത്തും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായും പാര്‍ട്ടിയുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് കരുതുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നു; ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ജെറമി ഹണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍