TopTop
Begin typing your search above and press return to search.

ശബരിമലയില്‍ അഹിന്ദുക്കളെ തടയാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ 5 കാര്യങ്ങള്‍

ശബരിമലയില്‍ അഹിന്ദുക്കളെ തടയാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ 5 കാര്യങ്ങള്‍

അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കരുതെന്ന് സര്‍ക്കാര്‍. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നര്‍കിയത്. അഹിന്ദുക്കളെ ശബരിമലയില്‍ തടയാതിരിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ ......

- ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് വിവിധ വാദങ്ങളുണ്ട്.

- ക്ഷേത്രം മലയരുടേതെന്ന് വാദമുണ്ട്.

- ശബരിമലയിലെ ബുദ്ധക്ഷേത്രമാണെന്നും വാദമുണ്ട്.

- ശബരിമലയില്‍ എത്തുന്നവര്‍ വാവരുപള്ളിയില്‍ പ്രാര്‍ത്ഥിച്ചാണ് എത്തുന്നത്. ക്രിസ്ത്യന്‍ വിശ്വാസിയായ യേശുദാസാണ് ഹരിവരാസനം പാടിയത്. കേസില്‍ മുസ്ലീം, ക്രിസ്ത്യന്‍ മത വിശ്വാസികളെയും കേള്‍ക്കണം. മുസ്ലിം സംഘടനകള്‍, ക്രിസ്ത്യന്‍ സംഘടനകള്‍, ആദിവാസി സംഘടനകള്‍ എന്നിവരുടെ അഭിപ്രായം തേടണം.

- പൊതുജനതാല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ പത്ര/മാധ്യമ പരസ്യങ്ങളിലൂടെ പൊതുജനങ്ങളുടെ അഭിപ്രായവും തേടണം.

https://www.azhimukham.com/india-kancha-ilaiah-writes-on-caste-system-and-shudras-obc-reservation-after-mandal-part-3/

https://www.azhimukham.com/trending-aryama-sundaram-sir-who-wont-appear-for-devaswam-board-in-supreme-court-is-sir-cps-grandson/

https://www.azhimukham.com/trending-murder-threat-on-sunil-p-ilayidam/


Next Story

Related Stories