ശബരിമല: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്

ചൊവ്വാഴ്ച ഭക്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടുകയുള്ളൂ.

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. കുംഭമാസ പൂജയകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിയന്ത്രണം ഒരുക്കുക. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടുകയുള്ളൂ.

നടതുറക്കുന്ന ദിവസങ്ങളിള്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍