കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗത്തിനെതിരെ പി ജെ ജോസഫിന്റെ സ്ഥാനാര്‍ഥി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫില്‍ 2 സ്ഥാനാര്‍ഥികള്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെതിരെ പി ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ജോസ് കെ മാണിയുടെ കൂടെയുണ്ടായിരുന്ന കങ്ങഴ ഡിവിഷനിലെ അജിത് മുതിരമലയെയാണ് ജോസഫ് പക്ഷം സ്ഥാനാര്‍ഥിയാക്കിയത്. ജോസ് വിഭാഗം സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത് അഡ്വ. സെബാസ്റ്റിയന് കുളത്തുങ്കലിനെയാണ്.
അജിതിന് വോട്ടു ചെയ്യണമെന്ന് ജോസഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്കി. അഡ്വ. സെബാസ്റ്റിയന് കുളത്തുങ്കലിന് വോട്ടുചെയ്യണമെന്ന് ജോസ് വിഭാഗത്തില്‍ പെടുന്ന ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ആക്ടിങ് ചെയര്‍മാനായ തനിക്ക് മാത്രമേ വിപ്പ് നല്‍കാനും ചിഹ്നം അനുവദിക്കാനും അധികാരമുള്ളൂവെന്ന് ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പി ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്ന് മോന്‍സ് ജോസഫും വ്യക്തമാക്കി. ഔദ്യോഗികമായി അജിത് മുതിരമലയാണ് സ്ഥാനാര്‍ഥിയെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ആരെ പിന്തുണക്കണമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. സമവായത്തിന് ശ്രമിക്കുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചത്. യുഡിഎഫ് ധാരണ പ്രകാരം അവസാന വര്‍ഷം പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസിനാണ്. ഇതുപ്രകാരം പ്രസിഡന്റായിരുന്ന കോണഗ്രസിലെ സണ്ണി പാമ്പാടി രാജിവച്ചു. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും എല്‍ഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. ജനപക്ഷത്തിന് ഒരംഗവുമുണ്ട്.
Read: ‘അവരുടെ ആര്‍ത്തി ജയിച്ചു. ജനാധിപത്യവും, സത്യസന്ധതയും, ജനങ്ങളും കര്‍ണാടകയില്‍ പരാജയപ്പെട്ടു’:രാഹുല്‍ ഗാന്ധി

Next Story