UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തില്‍ കുട്ടനാടിനെ കുട്ടനാട്ടുകാര്‍ സഹായിച്ചില്ല, പമ്പിംഗ് കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് അത്യാഗ്രഹം: ജി സുധാകരന്‍

സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുകയാണെന്നും പമ്പിംഗ് കോണ്‍ട്രാക്റ്റര്‍മാര്‍ ഗൂഡാലോചന നടത്തുകയാണെന്നും സുധാകരന്‍

പ്രളയത്തില്‍ കുട്ടനാടിനെ കുട്ടനാട്ടുകാര്‍ സഹായിച്ചില്ലെന്നും പാട ശേഖരങ്ങളിലെ പമ്പിംഗ് നടത്താന്‍ കാലതാമസമുണ്ടാകുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ‘പ്രളയത്തില്‍ കുട്ടനാടിനെ കുട്ടനാട്ടുകാര്‍ സഹായിച്ചില്ല. ഹൗസ്‌ബോട്ടുടമകള്‍ ബോട്ട് വിട്ടുതരാന്‍ ആദ്യം വിസമ്മതിച്ചു. അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് ബോട്ടുകള്‍ കിട്ടിയത്’ സുധാകരന്‍ പറഞ്ഞു.

പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ? ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ ചിന്തിക്കേണ്ടതാണ്. വെള്ളം വറ്റിക്കാത്തതില്‍ ഗൂഢാലോചനയുണ്ട്. പമ്പിംഗ് കോണ്‍ട്രാക്റ്റര്‍മാര്‍ ഗൂഡാലോചന നടത്തുകയാണ്. പമ്പിംഗ് കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയത് തെറ്റായിപ്പോയി. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുകയാണ്. ഇത്തരത്തില്‍ മുന്‍കൂര്‍ പണം കൊടുത്തത് ചരിത്രത്തിലുണ്ടായിട്ടില്ല. പമ്പിംഗ് കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് അത്യാഗ്രഹമാണ്, ഇവരെ ജയിലിലടയ്ക്കണമെന്ന് പറഞ്ഞ സുധാകരന്‍ നടപടികളില്‍ വീഴ്ചയുണ്ടായത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിനായി പമ്പിംഗിനുള്ള മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. മുങ്ങിപ്പോയിരിക്കുന്ന 2000-ഓളം പമ്പുകള്‍ തിരച്ചെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കും. പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ നന്നാക്കാന്‍ 20000 രൂപ നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍