UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോളേജ് വിദ്യാര്‍ത്ഥിയുടെ തിരോധാനം: കാര്യവട്ടം ക്യാമ്പസിലെ ഹൈമാവതി കുളത്തില്‍ തിരച്ചില്‍ നടത്തി

കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ പോലീസ് നായ കുളത്തിന് സമീപം വരെ ഓടിയ സാഹചര്യത്തിലായിരുന്നു മുങ്ങല്‍ വിദഗ്ധരുടെ സംഘം തിരച്ചില്‍ നടത്തിയത്.

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പിജി വിദ്യാര്‍ത്ഥി ശ്യാന്‍ പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ക്യാമ്പസിനുള്ളിലെ ഹൈമാവതി കുളത്തില്‍ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തി. കഴക്കൂട്ടം എസിപി ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ പോലീസ് നായ കുളത്തിന് സമീപം വരെ ഓടിയ സാഹചര്യത്തിലായിരുന്നു മുങ്ങല്‍ വിദഗ്ധരുടെ സംഘം തിരച്ചില്‍ നടത്തിയത്. ഒരു മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്യാനിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

8-ാം തിയതി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശ്യാന്‍ 9 -ാം തിയതി കാര്യവട്ടം ക്യാമ്പസിലേക്ക് കയറിപ്പോകുന്നതായുള്ള ചിത്രങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ശ്യാനിന്റെ മൊബൈല്‍ഫോണില്‍നിന്ന് അവസാനമായി സിഗ്നല്‍ ലഭിച്ചത് ക്യാമ്പസ് പരിസരത്ത് നിന്നാണ്. ഏക്കറുകളോളം കാട്പിടിച്ച് കിടക്കുന്ന ക്യാമ്പസ് പരിസരത്ത് തിരച്ചില്‍ ബുദ്ധിമുട്ടായതിനാല്‍ കഴിഞ്ഞ ദിവസം ചില ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

കോഴിക്കോട് വടകര പുത്തൂര്‍ വരദയില്‍ പദ്മനാഭന്റേയും ഷൈലജയുടേയും മകനാണ് ശ്യാന്‍. ശ്യാനിന്റെ സഹോദരിയും ഭര്‍ത്താവും ടെക്നോപാര്‍ക്കില്‍ ജീവനക്കാരാണ്. ഇവരുടെകൂടെ പാങ്ങാപ്പാറയിലെ ഫ്‌ളാറ്റിലായിരുന്നു ശ്യാന്‍ താമസിച്ചിരുന്നത്.

ബീഫ് സൂപ്പ് കുടിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മുസ്ലിം യുവാവിന് തമിഴ്നാട്ടിൽ മർദ്ദനം; ‘ഹിന്ദു മുന്നണി’ക്കെതിരെ പ്രതിഷേധം; ട്വിറ്ററിൽ Beef4Life ഹാഷ്ടാഗ് ട്രെൻഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍