TopTop
Begin typing your search above and press return to search.

മാഡമുണ്ട്; സിനിമാ രംഗത്ത് തന്നെയുള്ളയാളെന്ന് പള്‍സര്‍ സുനി

മാഡമുണ്ട്; സിനിമാ രംഗത്ത് തന്നെയുള്ളയാളെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ ഉയര്‍ന്നു വന്ന മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.

മാഡം സിനിമാ രംഗത്ത് തന്നെയുള്ളയാളാണെന്നും സുനി വെളിപ്പെടുത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വിഐപി പറയട്ടേയെന്ന് ദിലീപിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ സുനി പറഞ്ഞു. 16-ാം തിയതിക്കുള്ളില്‍ വിഐപി ആ പേര് പറഞ്ഞില്ലെങ്കില്‍ താന്‍ ആ പേര് വെളിപ്പെടുത്താമെന്നാണ് സുനി പറയുന്നത്.

കേസിലെ മുഖ്യആസൂത്രക മാഡം ആണെന്ന് നേരത്തെ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദിലീപിനെ രക്ഷപ്പെടുത്താന്‍ വേണ്ടി സുനി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേതെന്നായിരുന്നു അന്വേഷണ സംഘം വിശ്വസിച്ചത്.

Next Story

Related Stories