UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിന് തടസമായത് ബ്രോഡ് വേ മാര്‍ക്കറ്റിലേ ഇടുങ്ങിയ റോഡുകളും തൊട്ടുരുമ്മി നില്‍ക്കുന്ന കെട്ടിടങ്ങളും

1.45ഓടെ തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിനും സംഘത്തിനും സാധിച്ചെങ്കിലും ആദ്യത്തെ അരമണിക്കൂര്‍ ലഭിച്ചിരുന്നുവെങ്കില്‍ ഭദ്ര ടെക്സ്റ്റയില്‍സിന് സമീപമുള്ള മൂന്ന് കടകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിക്കുമായിരുന്നു.

നഗര മധ്യത്തിലെ ബ്രോഡ് വേ മാര്‍ക്കറ്റിലെ തീപിടുത്തം അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിനെ ഏറ്റവും വലച്ചത് അവിടുത്തെ ഘടനയായിരുന്നു. കൊച്ചിയിലെ പഴയ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായ ബ്രോഡ് വേ മാര്‍ക്കറ്റിലേക്കുള്ളത് തിരക്കേറിയതും ഇടുങ്ങിയതുമായ റോഡുകളാണ്. മാത്രമല്ല തൊട്ടുരുമ്മി നില്‍ക്കുന്ന കെട്ടിടങ്ങളും അപകട സാഹചര്യം കൂട്ടിയിരിക്കുകയാണ്. പ്രദേശത്തേക്ക് ഫയര്‍ഫോഴ്‌സിന്റെ വലിയ വാഹനങ്ങള്‍ കടന്നു വരാനും ബുദ്ധിമുട്ട് കാരണം നിര്‍ണായകമായ അരമണിക്കൂര്‍ നഷ്ടപ്പെട്ടിരുന്നു.

ബ്രോഡ് വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റയില്‍സ് എന്ന വസ്ത്ര മൊത്ത വ്യാപാരശാലയില്‍ പത്ത് മണിയോടെ തീപിടുത്തം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഷോപ്പിലെ ജീവനക്കാര്‍ പുറത്തിറങ്ങുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തുവെങ്കിലും. അവര്‍ക്ക് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞത് പത്തരയ്ക്ക് ശേഷമായിരുന്നു. 11.45ഓടെ തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിനും സംഘത്തിനും സാധിച്ചെങ്കിലും ആദ്യത്തെ അരമണിക്കൂര്‍ ലഭിച്ചിരുന്നുവെങ്കില്‍ ഭദ്ര ടെക്സ്റ്റയില്‍സിന് സമീപമുള്ള മൂന്ന് കടകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിക്കുമായിരുന്നു.

തീപിടിച്ച ഭദ്ര ടെക്സ്റ്റയില്‍സ് വളരെ പഴക്കം ചെന്ന മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ മുന്‍ വശം മാത്രം പുതിക്കിയ രീതിയിലുള്ള കെട്ടിടമാണിത്. തെരുവിലെ ഉയര്‍ന്ന് കെട്ടിടത്തിന്റെ കൂട്ടത്തില്‍ പെട്ടതുകൊണ്ടു തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാന്‍ കൂടുതല്‍ സൗകര്യമായി. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് ആദ്യം എത്തിയത്. തുടര്‍ന്ന് കൊച്ചി റിഫൈനറിയുടെയും, ഷിപ്പിയാര്‍ഡും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് എത്തി. കൂടാതെ ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ബ്രോഡ് വേ മാര്‍ക്കറ്റ് കൊച്ചിയില്‍ സജീവമാക്കുന്നത്. ഡച്ചുക്കാരില്‍ നിന്ന് ബ്രട്ടീഷുക്കാര്‍ മാര്‍ക്കറ്റ് ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ബ്രോഡ് വേ മാര്‍ക്കറ്റ് രണ്ട് കി.മീ ഓളം വ്യാപിച്ചു കിടക്കുന്ന ഷോപ്പിംഗ് സ്ട്രീറ്റാണ്. കൊച്ചി, മറൈന്‍ഡ്രൈവ്, എംജി റോഡിന്റെ ഇടയ്ക്കായിട്ടാണ് ബ്രോഡ് വേ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

തുണികള്‍, ബുക്കുകള്‍, ആഭരണങ്ങള്‍, സുഗന്ധ തൈലങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തടി ഉരുപ്പടികള്‍, ഇലക്ട്രോണിക് ഐറ്റംസ്, ലെതര്‍, സ്‌റ്റേഷനറി ഇരുമ്പ്, ചെമ്പ് സാമഗ്രഹികളും ഒക്കെയാണ് മാര്‍ക്കറ്റിലെ പ്രധാന വില്‍പന ഉത്പന്നങ്ങള്‍.

ഏകദേശം ആയിരത്തോളം ഷോപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ശാശരി ഒരു ദിവസം 5000 ഓളം ആളുകള്‍ സാധനം വാങ്ങുന്നതിനും മറ്റും ഈ സ്ട്രീറ്റിലൂടെ കടന്നു പോകുന്നുണ്ട്. ഉത്സവ സീസണുകളില്‍ അത് 20000 ഓളം എത്താറുണ്ട്.

Read:  ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍