ന്യൂസ് അപ്ഡേറ്റ്സ്

കളമശ്ശേരിയില്‍ ഭാര്യയെും മകനെയും തീകൊളുത്തി കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു

അര്‍ധരാത്രി രണ്ട് മണിയോടെ ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു സജി.

എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെും മകനെയും തീകൊളുത്തി കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി(32) ഭാര്യ ബിന്ദു(29) ഇവരുടെ ഒന്നര വയസ്സുള്ള മകന്‍ ശ്രീഹരി എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി രണ്ട് മണിയോടെ ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു സജി.

ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ആനന്ദവല്ലിയുടെ നിലവിളിയെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരണപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ച ആനന്ദവല്ലിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കളമശ്ശേരി വിദ്യാനഗറിന് സമീപം കഴിഞ്ഞ മാര്‍ച്ചിലാണ് സജിയും കുടുംബവും വാടകയ്ക്ക് താമസിക്കാനെത്തിയത്. സമീപത്തെ ഹോട്ടലില്‍ തന്നെയായിരുന്നു സജി ജോലി നോക്കിയിരുന്നത്. മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍