UPDATES

ന്യൂസ് അപ്ഡേറ്റ്സ്

200 ലിറ്റര്‍ കുടിവെള്ളം മോഷണം പോയി; പോലീസില്‍ പരാതി നൽകി വീട്ടമ്മ

500 ലിറ്റര്‍ വെള്ളമുണ്ടായിരുന്നതില്‍ കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ 300ലിറ്റര്‍ ആരോ മോഷ്ടിച്ചു കൊണ്ടുപോയി എന്നുമാണ് പരാതി.

കുടിവെള്ളം മോഷണം പോയെന്ന പരാതിയുമായി മുംബൈയില്‍ വീട്ടുടമ പോലീസിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ ശക്തമായ വരള്‍ച്ച അനുഭവിക്കുന്ന നാസിക്കിലാണ് കുടിവെള്ളം മോഷണംപോയത്. മന്‍മാഡ് പട്ടണത്തില്‍ ശ്രാവസ്തി നഗറില്‍ അഹിരേക്കാണ് കുടിവെള്ളം നഷ്ടപ്പെട്ടത്. ജലക്ഷാമം മുന്‍കൂട്ടി കണ്ട് വീടിന്റെ ടെറസില്‍ ടാങ്കുകളില്‍ വെള്ളം സൂക്ഷിച്ചിരുന്നതായും, 500 ലിറ്റര്‍ വെള്ളമുണ്ടായിരുന്നതില്‍ കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ 300ലിറ്റര്‍ ആരോ മോഷ്ടിച്ചു കൊണ്ടുപോയി എന്നുമാണ് പരാതി.

അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ധൂസര്‍ പറയുന്നു. വാഗ്ദര്‍ഡി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മന്‍മാഡില്‍ കടുത്ത ജലക്ഷാമമാണ് ആളുകള്‍ നേരിടുന്നത്. മുന്‍ വര്‍ഷം മഴ കുറഞ്ഞതാണ് വേനല്‍ ഇത്ര രൂക്ഷമാവാന്‍ കാരണമായിരിക്കുന്നത്.

വേനല്‍ കടുത്തതോടെ മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നത്. സംസ്ഥാനത്തെ പല അണക്കെട്ടുകളും പൂര്‍ണ്ണമായും വറ്റി. ബാക്കിയുള്ള അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ നാല് ശതമാനം മുതല്‍ 20 ശതമാനം മാത്രമേ നിലവില്‍ വെള്ളം അവശേഷിക്കുന്നുള്ളു.

മറാത്ത് വാഡയില്‍ ഭക്ഷണവും, വെള്ളവും നല്‍കി കാലിക്കളെ സംരക്ഷിക്കുന്ന ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതുവരെയുള്ള കണക്ക് പ്രകാരം 8.5ലക്ഷം കാലികളാണ് ക്യാമ്പുകളില്‍ നിലവിലുള്ളത്. കൂടുതല്‍ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചനേരിടാന്‍ സംസ്ഥാനത്തിന് കേന്ദ്രം 2,160 കോടി രൂപ കഴിഞ്ഞ ആഴ്ച്ച അനുവദിച്ചിരുന്നു. നേരത്തെ അനുവദിച്ച 4,248 കോടി രൂപയ്ക്ക് പുറമെയാണിത്.

Read More: മരം മുറിക്കാന്‍ കെഎസ്ഇബി; ശാന്തിവനത്തിന് സംരക്ഷണ വലയമൊരുങ്ങുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍