Top

ഒഴിഞ്ഞു പോകണമെന്ന മരട് നഗരസഭ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഒഴിഞ്ഞു പോകണമെന്ന മരട് നഗരസഭ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
ഒഴിഞ്ഞു പോകണമെന്ന മരട് നഗരസഭ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ പത്തിന് നഗരസഭ നല്‍കിയ നോട്ടീസ് അഞ്ചു ദിവസത്തിനകം ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നായിരുന്നു. നഗരസഭയുടെ നോട്ടീസ് നിയമവിരുദ്ധമെന്നാണ് ഉന്നയിച്ച് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുടരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുമോയെന്ന് നിയമവൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള നടപടികള്‍ ചീഫ് സെക്രട്ടറി അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചെങ്കിലും കുടിയൊഴിപ്പിക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാല്‍ ഫ്‌ളാറ്റ് ഉടമകള്‍ വീണ്ടും പ്രതിഷേധം നടത്തും.

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് 13 കമ്പനികള്‍ എത്തിയെങ്കിലും സുപ്രീംകോടതിയുടെ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് നഗരസഭയുടെ തീരുമാനം.


Read: നര്‍മ്മദ നിറയുമ്പോള്‍ മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും ആഘോഷം; വീടുകള്‍ മുങ്ങി ദുരിതത്തില്‍ ആയിരങ്ങള്‍

Next Story

Related Stories