TopTop
Begin typing your search above and press return to search.

യൂണിവേഴ്സിറ്റി കോളേജ്: സിപിഎം അനുകൂലികള്‍ അടക്കം അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം

യൂണിവേഴ്സിറ്റി കോളേജ്: സിപിഎം അനുകൂലികള്‍ അടക്കം അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സിപിഎം അനുകൂലികള്‍ അടക്കം അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കോളേജില്‍ സംഘര്‍ഷ സമയത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ചുമതല വഹിച്ചിരുന്ന കെ വിശ്വംഭരന്‍ അടക്കം പതിനൊന്ന് പേരെയാണ് സ്ഥലം മാറ്റിയത്.

ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ഇ അബ്ദുള്‍ ലത്തീഫിനെയും സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷന്‍ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റി.

യൂണിയന്‍ ഉപദേശകനായിരുന്ന വി എസ് വിനീതിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. കത്തിക്കുത്ത് സംഭവത്തിലും ഉത്തരക്കടലാസ് ചോര്‍ച്ചക്കും പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ ആവശ്യമായ നടപടികള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നടപടി വൈകുന്നത് വിവാദമാകുന്നതിനിടെയാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലമാറ്റ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ കത്തിക്കുത്ത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് അധ്യാപകരെ സ്ഥലം മാറ്റിയിരുന്നു.

Read: യൂണിവേഴ്‌സിറ്റി കോളേജിനു പിന്നാലെ മഹാരാജാസും; യൂണിയന്‍ ഓഫീസിന്റെ പൂട്ടു തകര്‍ക്കലും അഭിമന്യു സ്മൃതിമണ്ഡപവും എസ്എഫ്ഐയെ വീണ്ടും വിവാദത്തിലാക്കുന്നു













Next Story

Related Stories