UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ന് ഹര്‍ത്താല്‍; അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

ഹര്‍ത്താലിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്.

സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി ജി പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

ഹര്‍ത്താലിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. ഇന്നത്തെ ഹര്‍ത്താല്‍ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കളക്ടമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ബുധനാഴ്ച ഉണ്ടായ അക്രമ സംഭവങ്ങളെ വിലയിരുത്തുകയും ചെയ്തു.

അതേസമയം അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്നും ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണമെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സോണല്‍ എ ഡി ജി പിമാര്‍;ക്കും റേഞ്ച് ഐ ജിമാര്‍ക്കും കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍