TopTop
Begin typing your search above and press return to search.

ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ട; എസ് ഡി പി ഐ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ്: മുനീര്‍

ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ട; എസ് ഡി പി ഐ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ്: മുനീര്‍
എസ് ഡി പി ഐയുടെ സഹായത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്ന് എം കെ മുനീര്‍. മുസ്ലീം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ മുനീര്‍ പറപ്പൂര് പഞ്ചായത്തില്‍ എസ് ഡി പി ഐ ബന്ധം ഉപേക്ഷിക്കാന്‍ സി പി എം തയ്യാറാകുമോയെന്നും ചോദിച്ചു. കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ സുധാകരന്‍ ജയിക്കണമെന്നും മുനീര്‍ പറഞ്ഞു.

മുസ്ലീം ലീഗ് നേതാക്കളും എസ് ഡി പി ഐ നേതാക്കളും കൊണ്ടോട്ടിയിലെ കെ ടി ഡി സി ഹോട്ടലില്‍ വച്ച് രഹസ്യ ചര്‍ച്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ സി പി എമ്മിന്റെ ചോദ്യത്തിനുള്ള പ്രതികരണവുമായിരുന്നു മുനീര്‍ നടത്തിയത്.എസ് ഡി പി ഐയുടെ വോട്ട് വേണ്ടെന്നുവയ്ക്കാന്‍ ലീഗ് തയ്യാറാവുമോയെന്നായിരുന്നു സിപിഎം ചോദിച്ചത്. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള പരസ്യമായ നിലപാട് വ്യക്തമാക്കാന്‍ ഇ ടി മുഹമ്മദ് ബഷീറോ കുഞ്ഞാലിക്കുട്ടിയോ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് എസ് ഡി പി ഐ വോട്ട് വേണ്ടെന്ന നിലപാടുമായി മുനീര്‍ എത്തിയത്.

ലീഗ് സ്ഥാനാര്‍ത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും എസ് ഡി പി ഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച നടത്തിയത്.ചര്‍ച്ച നടന്നെന്ന വാര്‍ത്തകള്‍ ലീഗ് തള്ളിയിരുന്നുവെങ്കിലും സംഭവം എസ് ഡി പി ഐ സ്ഥിരീകരിച്ചിരുന്നു.

Next Story

Related Stories