Top

മുസ്ലീങ്ങള്‍ക്കെതിരെ അധിക്ഷേപവുമായി പിസി ജോര്‍ജ്, വീടിന് നേരെ കല്ലേറും.

മുസ്ലീങ്ങള്‍ക്കെതിരെ അധിക്ഷേപവുമായി പിസി ജോര്‍ജ്, വീടിന് നേരെ കല്ലേറും.
മുസ്ലിം സമുദായത്തിനെതിരെ അധിക്ഷേപം ചൊരിഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പരാമര്‍ശത്തിനെത്തിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്നവരെ പിന്തുണക്കുന്ന തെണ്ടിപ്പരിഷകളാണ് മുസ്ലിംങ്ങള്‍, ക്രിസ്ത്യാനികളുടെ ഘാതകരാണ് മുസ്ലീംങ്ങള്‍, അവര്‍ തീവ്രവാദികളാണ് ഇങ്ങനെയാണ് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചയാളോടാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം. ഇത് സംബന്ധിച്ച ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായി. മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച പിസി ജോര്‍ജ് മാപ്പുപറയണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് മാര്‍ച്ചുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് മാര്‍ച്ച് അക്രമാസക്തമാവുകയും പിസി ജോര്‍ജിനെ വീടിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. പോലീസ് എത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആയില്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Read: ആ രേഖകളിലെ പേരുകാരന്‍ കര്‍ദിനാള്‍ മാത്രമല്ല; സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കി വ്യാജരേഖ കേസ് പുതിയ തലത്തിലേക്ക്

Next Story

Related Stories