TopTop
Begin typing your search above and press return to search.

ഇന്ന് നീറ്റ് പരീക്ഷ എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ നിന്ന് ഒരു ലക്ഷം പേര്‍

ഇന്ന് നീറ്റ് പരീക്ഷ എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ നിന്ന് ഒരു ലക്ഷം പേര്‍

ഇന്ന് മെഡിക്കല്‍ കോഴ്‌സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ നീറ്റ് എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തോളം പേര്‍ കൂടുതല്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തെ 154 നഗരങ്ങളിലായി ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അഞ്ച് വരെയാണ് പരീക്ഷ.

ഇത്തവണയും കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നരക്ക് ശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. പരീക്ഷയെഴുതുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഡ്രസ്സ് കോഡുണ്ട്.

ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് വേണം. കുര്‍ത്ത, പൈജാമ എന്നിവ പാടില്ല. ചെരിപ്പ് ഉപയോഗിക്കാം, ഷൂ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി, ബെല്‍റ്റ് എന്നിവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലാസിന് വിലക്കുണ്ട്.

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനയ്ക്കായി 12.30 ഹാളില്‍ എത്തണം.

Next Story

Related Stories