TopTop

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചു; ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ശ്രമിച്ചു; ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നാരോപിച്ചു പാലക്കാട് സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാസ് അബൂബക്കര്‍ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ ചാവേര്‍ സ്‌ഫോടന ആക്രമണത്തിനു റിയാസ് ശ്രമിച്ചിരുന്നതായി എന്‍ഐഎ വെളിപ്പെടുത്തി.

കൂടാതെ ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ശ്രീലങ്കയിലെ സ്‌ഫോടനങ്ങളില്‍ റിയാസിനു പങ്കില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. കേരളത്തില്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുള്ളവര്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്നാണ് എന്‍ഐഎ പറയുന്നത്.

സഹ്രാന്‍ ഹാഷിമിന്റെ ഭീകരവാദ പ്രവര്‍ത്തന സ്വഭാവമുള്ള സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കാസറഗോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, കളിയങ്ങോട് സ്വദേശി അഹമ്മദ് അറാഫത്ത് എന്നിവരെയും ചോദ്യം ചെയ്തു. സിറിയയിലേക്ക് ആളുകളെ കടത്തിയതില്‍ ഇവര്‍ക്കു ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരുെട വീടുകളില്‍ നടത്തിയ പരിശോധനയില്‍ പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡുകള്‍ എന്നിവയടക്കം ഒട്ടേറെ രേഖകള്‍ കണ്ടെടുത്തു. സഹ്രാന്‍ ഹാഷിം എപ്പോഴെങ്കിലും കേരളത്തില്‍ എത്തിയിരുന്നോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.

Next Story

Related Stories