TopTop
Begin typing your search above and press return to search.

നീരവ് മോദിയുടെ 100 കോടി വിലവരുന്ന മഹാരാഷ്ട്ര സമുദ്രതീരത്തെ 33,000 ചതുരശ്ര അടി ബംഗ്ലാവ് ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നു

നീരവ് മോദിയുടെ 100 കോടി വിലവരുന്ന മഹാരാഷ്ട്ര സമുദ്രതീരത്തെ 33,000 ചതുരശ്ര അടി ബംഗ്ലാവ് ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നു
പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതി കേസ് പ്രതി നീരവ് മോദിയുടെ 100 കോടി വിലവരുന്ന മഹാരാഷ്ട്ര അലിബാഗ് സമുദ്രതീരത്തെ അനധികൃത ബംഗ്ലാവ് പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 33,000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവ് പണികഴിപ്പിച്ചിരിക്കുന്നത്. തീരദേശ നിയമങ്ങള്‍ പാലിക്കാതെ അനധികൃതമായാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി എടുത്തിയിരിക്കുന്നത്.

കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ നിയന്ത്രിത സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് അധികൃതരുടെ ശ്രമം. പില്ലറുകളില്‍ ഡൈനാമിറ്റുകള്‍ നിറച്ച് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തി കെട്ടിടം തകര്‍ക്കുമെന്നാണ് റായിഗഡ് അഡീഷണല്‍ കളക്ടറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബൈയില്‍ നിന്ന് 90 കി.മീ അകലെ ഖിം ബീച്ചിലാണ് ഈ അനധികൃത ആഡംബര ബംഗ്ലാവ്. ഇന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിലെ 13000 കോടിയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് നീരവ് മോദി.

2009 ലെ ബോംബെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിച്ചുനീക്കല്‍. ആറ് ആഴ്ചനീണ്ട ശ്രമത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Next Story

Related Stories