UPDATES

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തു

അധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി കെ ഫൈസല്‍ പ്രധാനധ്യാപിക കെ റസിയ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ അധ്യാപകര്‍ക്കെതിരെ നടപടി. കേസില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി കെ ഫൈസല്‍ പ്രധാനധ്യാപിക കെ റസിയ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരീക്ഷാനടത്തിപ്പിലെ അഡീഷണല്‍ ഡപ്യൂട്ടി ചീഫും, അധ്യാപകനുമായ നിഷാദ് വി മുഹമ്മദ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ എഴുതുകയും, ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തുവെന്നു ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ക്രമക്കേടിന് കൂട്ടുനിന്ന കുറ്റത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ റസിയയെയും, പരീക്ഷ ഡെപ്യൂട്ടി ചീഫും സ്‌കൂളിലെ അധ്യാപകനുമായ പി കെ ഫൈസലിനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളത്തിനാലാണ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ നേരത്തെ സമാന കുറ്റം നടത്തിയിട്ടുമ്‌ടോയെന്നും സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കും പരീക്ഷ ക്രമക്കേടില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Read: മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍