TopTop
Begin typing your search above and press return to search.

ദിലീപിന്റെ പേര് വെളിപ്പെടുത്തിയതിനാണ് അനുഭവിക്കുന്നത്; ഇപ്പോഴെടുക്കുന്നത് മരണമൊഴിയെന്ന് പള്‍സര്‍ സുനി

ദിലീപിന്റെ പേര് വെളിപ്പെടുത്തിയതിനാണ് അനുഭവിക്കുന്നത്; ഇപ്പോഴെടുക്കുന്നത് മരണമൊഴിയെന്ന് പള്‍സര്‍ സുനി

ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിനാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. മരണമൊഴിയെടുക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനി ഇപ്പോള്‍ കസ്റ്റഡിയിലാണ്. പോലീസുകാര്‍ മര്‍ദ്ദിച്ചോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇപ്പോള്‍ നടക്കുന്നത് മരണമൊഴിയെടുക്കലാണെന്ന് സുനി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ സുനിയെയാണ് പോലീസ് പിടികൂടിയത്. പള്‍സര്‍ സുനിക്ക് ജയിലില്‍ വച്ച് ഫോണ്‍ വിളിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തതിനാണ് സഹതടവുകാരനായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചെന്ന് പോലീസിനോട് സമ്മതിച്ചു. നടന്‍ നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. പണത്തിനായാണ് വിളിച്ചതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

Next Story

Related Stories