സിനിമാ വാര്‍ത്തകള്‍

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും ഡബ്ല്യൂസിസിയും

റിമയ്‌ക്കൊപ്പം ഭര്‍ത്താവ് ആഷിഖ് അബുവും സമരവേദിയില്‍ പിന്തുണയുമായി എത്തിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). സമരസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെയും സംഘടനയും പിന്തുണയേറി വരികയാണ്.

നടി റിമ കല്ലിങ്കലാണ് ഡബ്ല്യൂസിസി-യുടെ പ്രതിനിധിയായി വാഞ്ചി സ്‌ക്വയറിയിലെ സമരവേദിയില്‍ എത്തിയത്. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്നും കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് റിമ ആവശ്യപ്പെട്ടു. റിമയ്‌ക്കൊപ്പം ഭര്‍ത്താവ് ആഷിഖ് അബുവും സമരവേദിയില്‍ പിന്തുണയുമായി എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍