ന്യൂസ് അപ്ഡേറ്റ്സ്

100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ച് പാകിസ്ഥാന്‍

ഈ മാസം നാല് ഘട്ടങ്ങളിലായി 360 മത്സ്യതൊഴിലാളികളെ മോചിപ്പിക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്.

പാകിസ്ഥാന്‍ തടവിലാക്കിയ 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി വിട്ടയച്ചു. പുല്‍വാമ അക്രമണത്തിന് ശേഷം വഷളായ ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ലക്ഷ്യമെന്നാണ് നടപടിയെക്കുറിച്ച് പാകിസ്ഥാന്‍ അധികൃതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ ഏഴിന് 100 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍, ഇന്ത്യക്ക് കൈമാറിയിരുന്നു.

കറാച്ചിയിലെ മല്യര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയ്ച്ചിരുന്നു ഇവരെ. വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. ഈ മാസം നാല് ഘട്ടങ്ങളിലായി 360 മത്സ്യതൊഴിലാളികളെ മോചിപ്പിക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. അടുത്ത നൂറ് പേരെക്കൂടി ഏപ്രില്‍ 22നും ബാക്കിയുള്ളവരെ 29നും വിട്ടയ്ക്കും.

പലപ്പോഴായി സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ തൊഴിലാളികളെ തടങ്കലിലാക്കിയത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച ഇരുന്നൂറിലധികം പാക് മത്സ്യ തൊഴിലാളികളും ഇന്ത്യന്‍ ജയിലില്‍ തടവിലുണ്ട്.

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയ്ക്കുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ തടവിലുള്ളവരെയും വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍