Top

പാറ്റൂര്‍ ഭൂമി കേസില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്

പാറ്റൂര്‍ ഭൂമി കേസില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്
പാറ്റൂര്‍ ഭൂമി കേസില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഈ ഗുരുതര കണ്ടെത്തല്‍ ഉള്ളത്. ആധാരം രജിസ്ട്രര്‍ ചെയ്തതില്‍ ക്രമക്കേട് നടന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ചില വിശദാശംങ്ങള്‍ അറിയുന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതു വരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് മെയ്യ് 24-ന് കോടതി വീണ്ടും വാദം കേള്‍ക്കും.




Next Story

Related Stories