ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ടയില്‍ എന്നെ പരാജയപ്പെടുത്താന്‍ പിണറായി വിജയന്‍ നീചമായ പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്: കെ സുരേന്ദ്രന്‍

‘മുഖ്യമന്ത്രി, ശ്രീ പിണറായി വിജയന്‍ പത്തനംത്തിട്ട പാര്‍ലെന്റ് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് എന്നെ പരാജയപ്പെടുത്താന്‍ നീചമായ പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.’ കെ.സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്നു ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. ശബരിമലയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. ‘മുഖ്യമന്ത്രി, ശ്രീ പിണറായി വിജയന്‍ പത്തനംത്തിട്ട പാര്‍ലെന്റ് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് എന്നെ പരാജയപ്പെടുത്താന്‍ നീചമായ പരിശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇവിടുത്തെ ചില ജാതിമത ശക്തികളുമായിട്ട് ചേര്‍ന്ന് യുഡിഎഫിന് വോട്ട് മറിക്കാനുള്ള വളരെ ആസൂത്രതിമായിട്ടുള്ള പരിശ്രമമാണ് ശ്രീ പിണറായി വിജയന്‍ തന്നെ നേരിട്ട് നടത്തുന്നത്.’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. മനോരമ ന്യൂസിന്റെ വീഡിയോ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍