TopTop
Begin typing your search above and press return to search.

പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ യുഡിഎഫ്?

പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ യുഡിഎഫ്?
കേരള കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി വിഷയങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ സാധ്യത. ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് പ്രധാനമായും ആവശ്യപ്പെട്ടത് പി ജെ ജോസഫിന് അര്‍ഹമായ സ്ഥാനം ഉറപ്പുവരുത്തണമെന്നായിരുന്നു. അതേസമയം കോട്ടയത്തു പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കെ എം മാണി തയാറല്ലെന്നും വ്യക്തമാക്കി. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പി ജെ ജോസഫിന്റെ ആവശ്യത്തെ തള്ളികളയാന്‍ കോണ്‍ഗ്രസിനും സാധിക്കില്ല.

നിലവിലെ സാഹചര്യത്തില്‍ ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ പാടാണ്. പി ജെ ജോസഫ് വന്നാല്‍ ജയസാധ്യതയുണ്ടെന്നതാണ് ഒരു കാര്യം. ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണിപക്ഷം എതിര്‍ക്കാനിടയില്ല. കാരണം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും ജോസഫിന് ഒരു സീറ്റ് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂവെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം.

ഇതാണ് കോണ്‍ഗ്രസിനെ ഇടുക്കി സീറ്റ് വിട്ടുകൊടുത്തു ജോസഫിനെ യുഡിഎഫിന്റെ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മാത്രമല്ല കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരുന്നതോടെ കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയം സാധ്യമാകുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു. പക്ഷെ അധികസീറ്റിന് ആവശ്യമുന്നയിച്ച ലീഗിന്റെ നിലപാട് കൂടി അറിഞ്ഞിട്ടേ അന്തിമ തീരുമാനം എടുക്കൂ. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇന്നലെ രാത്രി കോഴിക്കോട് നടന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ടെന്നാണ് വിവരം.

Next Story

Related Stories