UPDATES

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വളാഞ്ചേരി നഗരസഭയിലെ സിപിഎം സ്വതന്ത്ര കൗണ്‍സിലറിനെതിരേ പോക്‌സോ

കേസില്‍ നടപടിയെടുക്കാതിരുന്നതിന് പിന്നില്‍ മന്ത്രി കെ.ടി ജലീലിനാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വളാഞ്ചേരി നഗരസഭയിലെ സിപിഎം സ്വതന്ത്ര കൗണ്‍സിലറിനെതിരേ പോക്‌സോ കേസ് എടുത്തു. നഗരസഭയിലെ 32-ാം ഡിവിഷനായ വട്ടപ്പാറ കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീനെതിരേയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പതിനേഴുകാരിയുടെ പരാതി.  കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഴിമുഖം പ്രതിനിധിയോട് വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യാഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. തുടര്‍ന്ന് 44കാരനായ ഷംസുദ്ദീനുമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഷംസുദ്ദീന്‍ പലതവണ വാടക കെട്ടിടത്തിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് കൗണ്‍സിലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനും പോലീസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി മൊഴി കൊടുത്തു.

ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് 376-ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമമനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നും അഭ്യൂഹമുണ്ട്. പീഡനക്കേസില്‍ ആരോപിതനായ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കേസില്‍ നടപടിയെടുക്കാതിരുന്നതിന് പിന്നില്‍ മന്ത്രി കെ.ടി ജലീലിനാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ടെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷംസുദ്ദീനും കെ.ടി ജലീലും ഉറ്റ സുഹൃത്തുക്കളാണെന്നും ഷംസുദ്ദീനെ സഹായിക്കുന്നത് മന്ത്രിയാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍