TopTop
Begin typing your search above and press return to search.

നടിയെ ആക്രമിച്ച കേസ്: ഗണേഷിനെതിരെ അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസ്: ഗണേഷിനെതിരെ അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ നടത്തിയ ദിലീപ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പ്രസ്താവനയ്‌ക്കെതിരെ കോടതി അടിയന്തിരമായി ഇടപെടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണെന്നാണ് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ജയിലില്‍ ദിലീപിനെ കാണാന്‍ സിനിമാക്കാര്‍ കൂട്ടമായി എത്തിയത് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നല്ലകാലത്ത് ദിലീപിനൊപ്പം നിന്ന് ആനുകൂല്യങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും താന്‍ ദിലീപിനെ ജയിലില്‍ പോയി കാണുമെന്നുമാണ് ഗണേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നീട് ജയിലിലെത്തി ദിലീപിനെ കണ്ട ഗണേഷ് ഈ വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കരുതെന്നും ഗണേഷ് സിനിമപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയുമുണ്ടായി.

അതിന് ശേഷം പലപ്പോഴായി സിനിമക്കാര്‍ ജയിലിലെത്തി ദിലീപിനെ കാണുന്നുണ്ട്. നടന്മാരായ ജയറാം, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരാണ് ദിലീപിനെ ജയിലിലെത്തി കണ്ട പ്രമുഖര്‍.

Next Story

Related Stories