TopTop
Begin typing your search above and press return to search.

പറഞ്ഞതിലും ഒരു ദിവസം നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി

പറഞ്ഞതിലും ഒരു ദിവസം നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി
പറഞ്ഞതിലും ഒരു ദിവസം നേരത്തെ എത്തി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. നാളേത്തേക്കായിരുന്നു പ്രിയങ്ക ചുമതലയേല്‍ക്കുമെന്ന് അറിയിച്ചിരുന്നത്. ഇന്ന് (06-02-2019) വൈകിട്ടോടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് പ്രിയങ്ക എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. വന്‍ സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയ്ക്ക് നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറിയുടെ മുറിയില്‍ എത്തിയ പ്രിയങ്ക യുപിയില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി അവര്‍ കൂടിക്കാഴ്ച്ച യും നടത്തി.

വിദേശത്തായിരുന്ന പ്രിയങ്ക, എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ശേഷം ഇന്നാണ് മടങ്ങിയെത്തിയത്. കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റില്‍ മൊഴികൊടുക്കാന്‍ എത്തിയ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കൊപ്പം പ്രിയങ്കയുമെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ വധേരയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഏത് ഘട്ടത്തിലും അദ്ദേഹത്തിനൊപ്പം താന്‍ ഉണ്ടാകുമെന്നും പ്രിയങ്ക പ്രതികരിച്ചു.



തുടര്‍ന്ന് അവിടെ നിന്ന് മടങ്ങി എഐസിസി ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചത്. ഈ ആഴ്ച്ചയില്‍ തന്നെ പ്രിയങ്ക യുപിയിലെത്തും എന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



.

Next Story

Related Stories