ന്യൂസ് അപ്ഡേറ്റ്സ്

കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സൈന്യത്തെ വിളിക്കണം: പി എസ് ശ്രീധരന്‍ പിള്ള

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഭരണ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ല. ഇത് ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് നയിക്കുക’

കുട്ടനാട്ടിലെ വെള്ളം വറ്റിക്കാനുള്ള നടപടി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. സൈന്യത്തിന് കുട്ടനാട്ടില്‍ രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അതിനുള്ള സംവിധാനങ്ങള്‍ അവരുടെ പക്കലുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഭരണ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ല. ഇത് ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഇ-മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും മുഖ്യമന്ത്രിക്ക് ഭരണം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരും മന്ത്രി സഭയില്‍ ഇല്ലെയെന്നും പി എസ് ശ്രീധരന്‍പിള്ള ചോദിച്ചു.

കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിനായി പമ്പിംഗിനുള്ള മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. മുങ്ങിപ്പോയിരിക്കുന്ന 2000-ഓളം പമ്പുകള്‍ തിരച്ചെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കും. പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ നന്നാക്കാന്‍ 20000 രൂപ നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍