TopTop
Begin typing your search above and press return to search.

മാഡത്തെക്കുറിച്ച് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്താനുള്ള പള്‍സര്‍ സുനിയുടെ നീക്കം പോലീസ് പൊളിച്ചു

മാഡത്തെക്കുറിച്ച് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്താനുള്ള പള്‍സര്‍ സുനിയുടെ നീക്കം പോലീസ് പൊളിച്ചു

നടിയെ ആക്രമിച്ച കേസില്‍ മാഡത്തെക്കുറിച്ച് വെളിപ്പെടുത്താനുള്ള മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നീക്കം പോലീസ് പൊളിച്ചു. രാവിലെ കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞത്.

എന്നാല്‍ ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ തന്നെ പോലീസ് റിമാന്‍ഡ് കാലാവധി നീട്ടി വാങ്ങുകയായിരുന്നു. ഈമാസം 30 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് അന്വേഷണസംഘവും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് സുനിയുടെ അഭിഭാഷകന്‍ ബി എ ആളൂര്‍ ആരോപിച്ചു.

സുനിയെ ഇന്നുതന്നെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കിയിരുന്നു. കാക്കനാട് സബ്ജയിലില്‍ എത്തിച്ച സുനി താന്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നില്ലെന്നും എല്ലാം അങ്കമാലി കോടതി പറയുമെന്നും മാധ്യമങ്ങളോട് വീണ്ടും പ്രതികരിച്ചു. മാഡം സാങ്കല്‍പ്പിക സൃഷ്ടിയല്ലെന്നും ഒരു സിനിമ നടിയാണെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. പതിനാറാം തിയതി വെളിപ്പെടുത്താമെന്നാണ് സുനി അന്ന് പറഞ്ഞിരുന്നത്.


Next Story

Related Stories