Top

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എം വിന്‍സെന്റിന് ജാമ്യം

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എം വിന്‍സെന്റിന് ജാമ്യം
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റിന് ജാമ്യം ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന ഉപാധികളും പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചാണ് തിരുവനന്തപുരം പ്രന്‍സിപ്പല്‍ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞമാസമായിരുന്നു ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയില്‍ വിന്‍സെന്റ് അറസ്റ്റിലായത്. ഒരുമാസത്തോളം റിമാന്‍ഡ് ജയിലിലായിരുന്നു വിന്‍സെന്റ്. വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബാലരാമപുരം പോലീസ് സ്റ്റേഷില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിന്‍സെന്റിനെതിരെ 294-ബി (അശ്ലീല കുറ്റംചെയ്യല്‍), 306 (ആത്മഹത്യക്ക് പ്രേരണ), 501 (അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍) എന്നീ കുറ്റങ്ങളായിരുന്നു ചുമത്തി.ിരുന്നത്.

Next Story

Related Stories