Top

സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം; രേവതി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം

സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം; രേവതി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം
നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തല്‍ നടത്തിയതിന് രേവതി സമ്പത്തിനുനേരെ സോഷ്യല്‍മീഡിയയിലൂടെ അസഭ്യവര്‍ഷം ചൊരിയുകയാണ് സിദ്ദിഖ് ഫാന്‍സ്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതി സമ്പത്ത് സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ മോഹന്‍ലാല്‍ ഡബ്ലുസിസി പ്രവര്‍ത്തകരെ പേര് പറയാതെ നടിമാര്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് നടന്ന വിവാദങ്ങളുടെ ഭാഗമായി സിദ്ദിഖും കെപിഎസി ലളിതയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു, രേവതി സിദ്ദിഖില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് പറഞ്ഞത്.

'ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ദഖ് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ എന്റെ നേര്‍ക്ക് ലൈംഗിക അധിക്ഷേപം നടത്തി. അയാളില്‍നിന്ന് നേരിട്ട വെര്‍ബല്‍ പീഡനം ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി.

അയാള്‍ക്ക് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അയാളുടെ അടുത്ത് സുരക്ഷിതയാണോ എന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ദിഖ് നിങ്ങള്‍ പ്രതികരിക്കുക? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ?

മുഖംമൂടി അണിഞ്ഞ് ജീവിക്കുന്ന, സ്വയം മാന്യനെന്ന് വിളിക്കുന്ന നിങ്ങളെ പോലുള്ളവര്‍ സിനിമയില്‍നിന്ന് പുറത്താക്കപ്പെടേണ്ടതാണെന്നാണ് രേവതി സമ്പത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.'

ഈ പോസ്റ്റിനുതാഴെ വന്ന കമന്റുകളില്‍ ചിലത് ഇങ്ങനെയാണ്, 'ഇത് ഏതാ ഈ നടി, ഇത്രക്ക് ദാരിദ്രം പിടിച്ച ആള് അല്ല സിദ്ദിഖ്, ആളാകണം, കുറച്ചു പ്രശസ്തി വേണം, പത്രത്തില്‍ പോട്ടം വരണം, പോണം ... 2016ല്‍ നടന്നത് ഇപ്പോഴാ ഓര്‍മ വന്നേ, ഭയങ്കരം, ച്യാച്ചി ഇപ്പോഴാണ് പഴയ വീഡിയോ കണ്ടത് .. അപ്പോഴാണ് അതിലും പഴയ 'സുഖമായിയിരിക്കട്ടെ' ഓര്‍മവന്നത്, ഏത് പോസ്റ്റ് ഇട്ടാലും 10 ല്‍ താഴെ ലൈകും 1, 2 കമന്റും കിട്ടുന്ന നടി, അവര്‍ നോക്കിയിട്ട് ലൈക് കൂടാന്‍ വേറെ വാഴി ഒന്നും ഇല്ല, അപ്പൊ പീഡനം അല്ലാതെ വേറെ വഴി ഇല്ല ലൈക്ക് കിട്ടാന്‍, പെണ്ണുംപിള്ളെക്കെ ഫേമസ് ആകണം ആയിനാണ്, നിന്റെ വവ്വാല്‍ ചപ്പിയ മോന്ത കണ്ടേച്ചാലും മതി കേറി പിടിക്കാന്‍, ഒന്ന് പോയേടി ഊളെ, ഈ 2019 വരെ നിന്റെ അണ്ണാക്കില്‍ പഴം ആരുന്നോ, ഓരോ attention seeking റോക്കറ്റുകള്‍, നിങ്ങളെ നാലാള് തിരിച്ചറിയാന്‍ പറ്റിയ ഐഡിയ ആയിരുന്നു, പക്ഷേ ടൈമിംഗ് തെറ്റിപ്പോയി ക്ലിക്ക് ആവില്ല, ഇപ്പൊ കേരളം തിരഞ്ഞെടുപ്പ് ചൂടിലാ, നീ ഏത് കോത്താഴത്തെ നടിയാടി പുല്ലേ, ഡബ്ലൂസിസി ഒക്കെ ജനങ്ങള്‍ മറന്നു വരുവാ, അതു വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാന്‍ തുണ്ട് കഥയുമായി വന്നേക്കുവാ . തെറിവിളിച്ചുകൊണ്ടും, മാരകമായ രീതിയില്‍ അസഭ്യം പറഞ്ഞുകൊണ്ടുമാണ് സിദ്ദിഖ് ഫാന്‍സിന്റെ കമന്റുകള്‍.

ഇത്തരം തുറന്ന് പറച്ചിലുകള്‍ വലിയ മാറ്റങ്ങള്‍ തന്നെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ കുറെ പേര്‍ക്ക് ചീത്തവിളിക്കാനുള്ളൊരു സ്ഥലം എന്നതിനുപരി ഇത്തരം കാര്യങ്ങള്‍ സംവദിക്കാനുള്ള ഒരു പവര്‍ഫുള്‍ ടൂള്‍ കൂടിയാണ്. ഇങ്ങനൊരു മുഖം അയാള്‍ക്കുണ്ടെന്ന് പറയുന്നത് തന്നെയാണ് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ പരാതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒന്നും തെളിയിക്കാന്‍ വേണ്ടിയല്ല എനിക്ക് വേണ്ടിയാണ് ഞാന്‍ ആ പോസ്റ്റ് ഇട്ടത് എന്ന് അസഭ്യവര്‍ഷം നടത്തിയവരോട് രേവതി സമ്പത്ത് പറയുന്നു.

‘നീ ഇത് പുറത്ത് പോയി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല’; സിദ്ദിഖിൽ നിന്ന് ഇത്തരം മോശം അനുഭവങ്ങൾ മറ്റ് പലർക്കും ഉണ്ടായിട്ടുണ്ടെന്നും രേവതി സമ്പത്ത്Next Story

Related Stories