ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കില്ല; വീണ്ടും സമവായത്തിന് ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വീണ്ടും സമവായത്തിന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ്.

തന്ത്രി കുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍, അയ്യപ്പ സേവാ സംഘം എന്നിവരുമായി 16-ാം തീയതി തിരുവന്തപുരത്ത് സമവായ ചര്‍ച്ച നടത്തുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

ശബരിമലയിലെ പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ചര്‍ച്ചയെ മുന്‍വിധിയോടെയല്ല സമീപിക്കുന്നതെന്നും പത്മകുമാര്‍ പ്രതികിരച്ചു.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

‘എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേര് ഇല്ലാതെ പോയി?’ സ്വാമി സന്ദീപാനന്ദ ഗിരി

നമ്മുടെ വിജയം പാണന്മാര്‍ പാടിനടക്കുമെന്ന് രാഹുല്‍ ഈശ്വര്‍: അതെന്നാ ചേട്ടാ നമ്പൂരിമാര്‍ക്ക് പാടി നടന്നാലെന്ന് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍