TopTop
Begin typing your search above and press return to search.

ശബരിമല കരിദിനം: സോണിയ ശാസിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ശബരിമല കരിദിനം: സോണിയ ശാസിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
ശബരിമല വിഷയത്തിൽ കോൺഗ്രസ്സ് പ്രഖ്യാപിച്ച കരിദിനം പാർലമെന്റിനകത്തും ആചരിക്കാനുള്ള കേരളത്തിൽ നിന്നുള്ള എംപിമാരുടെ നീക്കം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ട് തടഞ്ഞെന്ന വാർത്തകൾ നിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ്. ഡല്‍ഹിയിൽ മാധ്യമങ്ങളോടായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും വ്യത്യസ്ഥ നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് കേരളത്തിൽ നിന്നുമുള്ള എംപിമാർ ലോകസഭാ ചേംബറിൽ കറുത്ത ബാൻഡ് വിതരണം ചെയ്യാൻ തുടങ്ങിയത്. ഇത് കണ്ട സോണിയ കാര്യമെന്തെന്ന് അന്വേഷിക്കുകയായിരുന്നു. കേരളത്തിലെ കോൺഗ്രസ്സ് പ്രഖ്യാപിച്ച കരിദിനം പാർലമെന്റിനകത്തും ആചരിക്കാനായിരുന്നു കേരളത്തിൽ നിന്നുള്ള എംപിമാരുടെ നീക്കം. എന്നാൽ വിഷയം ശ്രദ്ധിച്ച സോണിയ ഗാന്ധി ഈ നീക്കം ശ്രദ്ധിക്കുകയും ഉടൻ തന്നെ ഇടപെടുകയും ചെയ്യുകയുമായിരുന്നു.

ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടാണ് കരിദിനാചരണം എന്ന് എംപിമാർ അറിയിച്ചതോടെ അത് നടത്തരുതെന്ന് സോണിയ അറിയിച്ചു. കോൺഗ്രസ്സ് സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയണെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ എംപിമാരെ തടഞ്ഞെതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കേരളത്തിൽ തങ്ങളുടെ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമരങ്ങൾ കോൺഗ്രസ്സിന് നടത്താമെന്നും എന്നാൽ ദേശീയ തലത്തിൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെ സമരങ്ങൾ പാടില്ലെന്നും സോണിയ കേരളത്തിൽ നിന്നും കോൺഗ്രസ് എംപിമാരോട് പറഞ്ഞതായും അദ്ദേഹം പറയുന്നു.

Next Story

Related Stories