ന്യൂസ് അപ്ഡേറ്റ്സ്

സനലിനെയും കൊണ്ട് സ്‌റ്റേഷനിലേക്ക് പോയതും സൈറണ്‍ ഇടാതിരുന്നതും പോലീസിന്റെ ആവശ്യപ്രകാരം; ആംബുലന്‍സ് ഡ്രൈവര്‍

ഡിവൈഎസ്പി ഹരികുമാര്‍ തള്ളിയിട്ട് കൊലപെടുത്തിയ സനല്‍ കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്

ഡിവൈഎസ്പി ബി. ഹരികുമാര്‍ തള്ളിയിട്ട് കൊലപെടുത്തിയ കൊല്ലപ്പെട്ട സനല്‍ കുമാറിനെയും കൊണ്ട് ആംബുലന്‍സ് ആശുപത്രിയില്‍ പോകുന്നതിന് പകരം സ്‌റ്റേഷനിലേക്ക് പോയത് പോലീസിന്റെ ആവശ്യപ്രകാരമായിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ്. സ്‌റ്റേഷനിലേക്ക് ആംബുലന്‍സ് പോകുമ്പോള്‍ സൈറണ്‍ ഇടേണ്ടെന്ന് പോലീസുകാര്‍ നിര്‍ദ്ദേശിച്ചുവെന്നും അനീഷ് പറഞ്ഞു.

പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സൈറണ്‍ ഇടണമെന്നാണ് നിയമം. എന്നാല്‍ സൈറണ്‍ വേണ്ടെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു അനീഷിന്റെ വെളിപ്പെടുത്തല്‍.

ഹരികുമാര്‍ തള്ളിയിട്ട് കൊലപെടുത്തിയ സനല്‍ കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്. വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.

വാഹനം ഇടിച്ച ആഘാതത്തില്‍ തെറിച്ചുവീണ സനല്‍ വീണ്ടും റോഡില്‍ തലയടിച്ച് വീണ് രക്തസ്രാവം ഉണ്ടായി. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന്, ഫോറന്‍സിക് വിഭാഗം നാളെ നല്‍കും. അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

സനലിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതം; പ്രതി ഡിവൈഎസ്പി ബി. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഡിവൈഎസ്പി കൊലപെടുത്തിയ സനലുമായി പോലീസ് പോയത് സ്‌റ്റേഷനിലേക്ക്; കേസ് തിരിച്ചുവിടാന്‍ മദ്യം കുടിപ്പിച്ചതായി സഹോദരി

വാഗൺ ട്രാജഡിയും തിരൂർ റെയിൽവേ സ്റ്റേഷനും; നമ്മളെത്തി നില്‍ക്കുന്നിടം ഓര്‍മിക്കാന്‍ ചില മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കേണ്ടതുണ്ട്; അവര്‍ക്കത് മായ്ക്കുകയും വേണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍