Top

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം
തിരുവനന്തപുരത്ത് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രി ഉറങ്ങിക്കിടന്നവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡിന്റെ വക ക്രൂര മര്‍ദ്ദനം. രാത്രി 12.30ഓടെയായിരുന്നു സംഭവം. സ്റ്റാന്‍ഡിലെ സെക്യൂരിറ്റി ഗാര്‍ഡായ വിജയകുമാര്‍ ആണ് യാതൊരു പ്രകോപനവുമില്ലാതെ ഉറങ്ങിക്കിടന്നവരെയെല്ലാം ചൂരല്‍ വടി കൊണ്ട് മര്‍ദ്ദിച്ചത്.

നല്ല ഉറക്കത്തിലായിരുന്ന പലര്‍ക്കും എന്തിനാണ് തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതെന്ന് പോലും മനസിലായില്ല. ജീവന്‍ ടിവിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടത്. അടികൊണ്ടതില്‍ സതീഷ് എന്നയാള്‍ തന്നെ തല്ലിയതിന്റെ കാരണം ചോദിച്ചപ്പോള്‍ വിജയകുമാര്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. സെക്യൂരിറ്റി ഗാര്‍ഡിന്റെ അനുയായികളും സതീഷിനെ മര്‍ദ്ദിച്ചു. ചൂരല്‍വടി കൊണ്ട് മുഖത്ത് ഉള്‍പ്പെടെയാണ് സതീഷിന് തല്ല് കിട്ടിയത്.

പ്രശ്‌നത്തില്‍ മറ്റ് യാത്രക്കാരും ഇടപെട്ടതോടെ സ്ഥലത്ത് പോലീസും എത്തി. മര്‍ദ്ദനമേറ്റവരുടെ പരാതി സ്വീകരിച്ച് വിജയകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.


Next Story

Related Stories