UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എറണാകുളത്ത് വന്‍ കവര്‍ച്ച; ശുദ്ധീകരണത്തിന് കൊണ്ടുപോയ ആറ് കോടിയോളം വിലവരുന്ന സ്വര്‍ണം കവര്‍ന്നു

25 കിലോയോളം സ്വര്‍ണം കവര്‍ന്നുവെന്നാണ് വിവരം.

എറണാകുളത്ത് വന്‍ സ്വര്‍ണ കവര്‍ച്ച. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. 25 കിലോയോളം സ്വര്‍ണം കവര്‍ന്നുവെന്നാണ് വിവരം. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഇടയാറിലെ സിആര്‍ജി മെറ്റലേഴ്‌സിലേക്കാണ് സ്വര്‍ണം കൊണ്ടുപോയത്. സ്വര്‍ണം കൊണ്ടുപോയ വാഹനത്തിലെ ആളുകളെ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ആക്രമിച്ചാണ് കവര്‍ച്ച് നടത്തിയത്. കാറിലുണ്ടായിരുന്നവര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാറിനെ പിന്തുടര്‍ന്ന് എത്തിയവരാണ ്അക്രമികള്‍ എന്നാണ് കരുതുന്നത്.

കൂടാതെ സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സിആര്‍ജി മെറ്റലേഴ്‌സിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Read: കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍