TopTop
Begin typing your search above and press return to search.

'എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല': വെള്ളാപ്പള്ളി നടേശന്‍

'എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല'എന്നാണ് തന്റെ അഭിപ്രായമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മാത്രമല്ല എസ്എന്‍ഡിപിയുടെ പ്രധാന നേതാക്കളാരും മത്സരിക്കാന്‍ പാടില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആരെയാണ് മത്സരിപ്പിക്കേണ്ടതെന്ന് അവര്‍ തീരുമാനിച്ചോട്ടെ. ആലത്തൂര്‍ എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ശബരിമല യുവതി പ്രവേശ വിഷയത്തിലെ പുന:പരിശോധനാ ഹര്‍ജികളില്‍ കോടതിയുടെ വിധി എന്തു തന്നെയായാലും അത് അംഗീകരിക്കണം. രാഷ്ട്രീയലാഭത്തിന് വേണ്ടി അതിനെ പല നിറത്തില്‍ വ്യാഖ്യാനിക്കരുത്. ശബരിമലയെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇരയാക്കരുത്. ദേവസ്വം ബോര്‍ഡ് മാത്രമല്ല ഈ വിഷയത്തില്‍ മറ്റു പലരും നിലപാടു മാറ്റിയിട്ടുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Next Story

Related Stories