TopTop
Begin typing your search above and press return to search.

വിമാനത്തിലെ ലാന്റിങ് ഗിയര്‍ ഡോറില്‍ കുടുങ്ങി ടെക്‌നിഷന്‍ മരിച്ചു

വിമാനത്തിലെ ലാന്റിങ് ഗിയര്‍ ഡോറില്‍ കുടുങ്ങി ടെക്‌നിഷന്‍ മരിച്ചു
കൊല്‍ക്കത്തയില്‍ ഹൈഡ്രോളിക് ലാന്റിങ് ഗിയര്‍ ഡോറിനിടയില്‍ കുടുങ്ങി സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ ടെക്‌നിഷന്‍ മരിച്ചു. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം.

ട്രെയിനി ടെക്‌നിഷനായ രോഹിത് രോഹിത് ഭൂഷന്‍ പാണ്ഡെയാണ് മരണപ്പെട്ടത്. രാവിലെ 1.45നായിരുന്നു അപകടം. ടെക്‌നിക്കല്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയില്‍ ലാന്റിങ് ഗിയര്‍ ഡോര്‍ അടയുകയായിരുന്നു. രോഹിത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അറിയാതെ ലാന്റിങ് ഗിയര്‍ വാതിലുകള്‍ അടച്ചതുമൂലം വാതിലിന്റെ പ്ലേറ്റുകള്‍ക്കിടയില്‍ കുടുങ്ങിപോയതാണ് രോഹിത്തിന്റെ മരണത്തിന് കാരണമായിരിക്കുന്നത്.

മരണത്തില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

വിദേശത്ത് പോണോ? 18000 കോടി കെട്ടിവെയ്ക്കൂ, ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനോട് കോടതി


Next Story

Related Stories