ന്യൂസ് അപ്ഡേറ്റ്സ്

‘നാന്‍ അയ്യപ്പന്‍ ഭക്ത, നാന്‍ മറ്റവങ്കമാതിരി നടിക്കയിരിക്ക് വരികയല്ലേ’; ഗര്‍ഭപാത്രം നീക്കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പ്രതിഷേധം നേരിട്ടെന്ന് ശ്രീലങ്കന്‍ യുവതി

ശ്രീലങ്കന്‍ സ്വദേശി ശശികലയാണ് ദര്‍ശനം നടത്തിയത്.

ശ്രീലങ്കയില്‍ നിന്നും എത്തിയ 47-കാരി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി പോലീസും സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരെ മരക്കൂട്ടത്ത് നിന്നും തടഞ്ഞ് തിരിച്ച് വിട്ടതായും 18ാം പടി അരികില്‍ എത്തിയിട്ട് ഇവരെ മടക്കി അയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്നത് ഇപ്പോള്‍ പോലീസും സര്‍ക്കാരും സ്ഥിരീകരിച്ചു.

ശ്രീലങ്കന്‍ സ്വദേശി ശശികലയാണ് ദര്‍ശനം നടത്തിയത്. ഭര്‍ത്താവ് ശരവണമാരനും മകനുമൊപ്പമാണ് ശശികല ദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ച വൈകിട്ട് പമ്പയില്‍ എത്തി പോലീസിനോട് സഹായം അഭ്യര്‍ഥിച്ച കുടുംബം. 11.30 ഓടെ സന്നിധാനത്ത് എത്തുകയായിരുന്നു. പമ്പ ഗാര്‍ഡ് റൂമില്‍ കാണിച്ച പാസ്പോര്‍ട്ട് പ്രകാരം ശശികലയ്ക്ക് 47 വയസാണെന്നാണ് പറയുന്നത്.

തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കി യുവതി പോലീസിനെ ബോദ്ധ്യപ്പെടുത്തിയത്തോടെ ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കുകയായിരുന്നു. താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടത്ത് വച്ച് തിരിച്ചുപോയിയെന്നും യുവതിയുടെതായ പ്രതികരണം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ശരവണമാരനും ദര്‍ശന വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടായിരുന്നു.

പിന്നീട് മാധ്യമങ്ങളെ കണ്ട ശശികല വളരെ രോഷകുലയായിട്ടായിരുന്നു പ്രതികരിച്ചത്. പോലീസ് തന്നെ തിരിച്ചിറക്കിയെന്ന് ആരോപിച്ച അവര്‍ താന്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും വ്യക്തമാക്കി. ‘നാന്‍ അയ്യപ്പന്‍ ഭക്ത, നാന്‍ മറ്റവങ്കമാതിരി നടിക്കയിരിക്ക് വരികയല്ലേ’.. തന്നെ തടഞ്ഞതിന് അയ്യപ്പന്‍ മറുപടി പറയുമെന്നുമാണ്‌ അവര്‍ പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍