TopTop

എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് കിട്ടിയില്ല; അച്ഛന്‍ മകനെ മണ്‍വെട്ടികൊണ്ട് അടിച്ചു

എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് കിട്ടിയില്ല; അച്ഛന്‍ മകനെ മണ്‍വെട്ടികൊണ്ട് അടിച്ചു
തിരുവനന്തപുരം കിളിമാനൂരില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് കിട്ടാത്തതിനാല്‍ മകനെ അച്ഛന്‍ മണ്‍വെട്ടികൊണ്ട് അടിച്ചു. അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ കിളിമാനൂര്‍ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കിളിമാനൂര്‍ സ്വദേശി ബാബുവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ബാബു മകന് ആറ് വിഷയങ്ങള്‍ക്ക് മാത്രമെ എ പ്ലസ് കിട്ടിയുള്ളൂവെന്നും ബാക്കി നാലുവിഷയങ്ങള്‍ക്കും കുറഞ്ഞുപോയിയെന്നും അറിയുന്നത്. ഇതില്‍ അച്ഛനും മകനും തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ബാബു മകനെ മണ്‍വെട്ടി കൊണ്ട് അടിയിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരമറയിച്ചത്.

പോലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Next Story

Related Stories