ന്യൂസ് അപ്ഡേറ്റ്സ്

നടിക്കെതിരെയുള്ള പി.സി.ജോര്‍ജിന്റെ പരാമര്‍ശം അറിഞ്ഞില്ലെന്ന് കേരള വനിതാ കമ്മീഷന്‍

പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വായിച്ചതിന് ശേഷം നടപടി കാര്യത്തെ കുറിച്ച് തീരുമാനിക്കൂ എന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

പി.സി.ജോര്‍ജിന്റെ പരാമര്‍ശം തങ്ങളറിഞ്ഞില്ലെന്ന് കേരള വനിതാ കമ്മീഷന്‍. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് നടത്തിയ അഭിപ്രായ പ്രകടനത്തോട് വനിതാ കമ്മീഷന്റെ നിലപാട് ആരാഞ്ഞപ്പോള്‍, ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്നും, എങ്ങനെ പ്രതികരിക്കണമെന്നും തങ്ങള്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ഇക്കാര്യം തങ്ങള്‍ അറിഞ്ഞില്ല. പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വായിച്ചതിന് ശേഷം മാത്രമേ അക്കാര്യം തീരുമാനിക്കൂ എന്നുമാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ അഴിമുഖത്തോട്‌ പ്രതികരിച്ചത്.

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ജനപ്രതിനിധിയായ പി.സി.ജോര്‍ജിനെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുറവിളികള്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. ആ സാഹചര്യത്തിലാണ് വനിതകളുടെ ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പറയുന്നത്.

വിമന്‍ കളക്ടീവ് പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ നല്‍കിയ പരാതികളുടെ നടപടിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ‘അക്കാര്യങ്ങളെല്ലാം മേല്‍നടപടിയ്ക്കായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാവില്ല’ എന്നുമാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍