UPDATES

ട്രെന്‍ഡിങ്ങ്

പൂവാര്‍ കൊലപാതകം: പഴക്കം ഒരു മാസം, പ്രതി സൈനികന്‍, മൃതദേഹത്തില്‍ ഉപ്പു വിതറി, പുരയിടം മുഴുവന്‍ കിളച്ച് കമുകിന്‍ തൈകള്‍ നട്ടു

സൈനികനായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ(27) നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ യുവതിയെ അമ്പുരിയില്‍ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ മുഖ്യ പ്രതി സൈനികന്‍. എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന രാഖിയുടെ(30) മൃതദേഹമാണ് അമ്പൂരിനടുത്ത് തോട്ടുമുക്കിന് സമീപം കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച സൂചന പോലീസിനു ലഭിച്ചത്.

തുടര്‍ന്നാണ് സൈനികനായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ(27) നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദര്‍ശ് പിടിയിലായെങ്കിലും രാഹുല്‍ ഒളിവിലാണ്.

യുവതിയെ കാണാതായിട്ട് ഒരുമാസത്തിലേറെയായിരുന്നു. മൃതദേഹത്തിനും ഒരുമാസത്തെ പഴക്കമുണ്ട്. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്് നിഗമനം. കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമവും നടത്തിയിട്ടുണ്ട്. നഗ്‌നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറുകയും മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ കിളച്ച് കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു.

ജൂണ്‍ 21നാണ് രാഖി വീട്ടില്‍നിന്നു പോയത്. നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോവുകയും നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുകയും ചെയ്തു. ഇരുവരും എത്തുമ്പോള്‍ അഖിലിന്റെ സഹോദരനും അവിടെ ഉണ്ടായിരുന്നുവെന്നും ഇവിടെ വെച്ചായിരിക്കും കൊലപാതകം നടത്തിയതിനെന്നുമാണ് പോലീസ് നിഗമനം.

അഖില്‍ രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കളും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മിസ്ഡ് കോളിലൂടെയാണ് അഖിലും രാഖിയും പരിചയപ്പെടുന്നത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കാണുകയും വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. രാഖി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നത്.

Read: ഇടവേളയ്ക്ക് ശേഷം സി പി ഐ ഉടക്കുന്നു, അനുനയിപ്പിക്കാന്‍ സി പി എം, പൊലീസ് അന്വേഷണം തമ്മിലടി ശമിപ്പിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍