Top

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം ആവശ്യമെങ്കില്‍ എഴുന്നെള്ളിക്കാമെന്ന് നിയമോപദേശം

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം ആവശ്യമെങ്കില്‍ എഴുന്നെള്ളിക്കാമെന്ന് നിയമോപദേശം
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം ആവശ്യമെങ്കില്‍ എഴുന്നെള്ളിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത് പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശന ഉപാധിയോടെ വേണം ആനയെ എഴുന്നെള്ളിക്കാനുള്ള അനുവാദം നല്‍കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആനയ്ക്ക് പ്രകോപനമുണ്ടാക്കില്ലെന്ന് ഇറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റി നിര്‍ത്തണം, അപകടം സംഭവിക്കാതിരിക്കാനുള്ള ശക്തമായ മുന്‍കരുതലുകള്‍ എടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ എജി നല്‍കിയിട്ടുണ്ട്‌

Next Story

Related Stories