TopTop

സമരക്കാര്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്തു; സംയുക്ത സമരസമിതി അന്വേഷിക്കുമെന്ന് കോടിയേരി

സമരക്കാര്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്തു; സംയുക്ത സമരസമിതി അന്വേഷിക്കുമെന്ന് കോടിയേരി
ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘം സമരക്കാര്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ബഹളംവയ്ക്കുകയായിരുന്നു. പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാര്‍. ഇടിച്ച് കയറാന്‍ ഒരുങ്ങിയ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി.

മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് ഓഫീസിലെ ഉപകണങ്ങളെല്ലാം അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കംപ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും മാനേജരെ കയ്യേറ്റം ചെയ്യുകയും ചെയ്തു അക്രമികള്‍. ഇപുരത്തോളം വരുന്ന സമരക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം തുടങ്ങിയതെന്നും ബാങ്കില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും മാനേജര്‍ പറയുന്നു.

അക്രമത്തില്‍ മാനേജര്‍ കന്റോണ്‍മെന്റ് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. അക്രമികളെ തിരച്ചറിയാനായി ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. ഡിസിപി ചൈത്ര തെരേസ ജോണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സെക്രട്ടേറിയറ്റിന്റെ ഈ ഭാഗത്ത് പോലീസ് വിന്യാസം ഉണ്ടായിരുന്നില്ല എന്ന കാര്യം പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സമരപ്പന്തലിലുണ്ടായിരുന്ന ആളുകള്‍ തന്നെയാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമികനിഗമനം.

https://www.azhimukham.com/india-aimim-leader-asaduddin-owaisi-speaks-in-loksabha-on-economic-reservation/

അതേ സമയം ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍ ജനങ്ങള്‍ ദുരിതലായി. സംസ്ഥാനത്ത് രണ്ടാം ദിവസവും ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്‌സ്പ്രസ് ട്രെയിനുകളാണ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞത്. ചങ്ങനാശേരിയിലും വേണാട് എക്‌സ്പ്രസ് തടഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം - മംഗളൂരു മലബാര്‍ എക്‌സ്പ്രസ് സമരാനുകൂലികള്‍ തടഞ്ഞു. കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ചിറയിന്‍കീഴ് വച്ച് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പണിമുടക്കിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തു. ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനുമൊക്കെയാണ് കേസ്. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ച സംഭവത്തിലും പോലീസ് കേസെടുത്തു.

എസ്ബിഐ ഓഫീസ് അക്രമിച്ച സംഭവത്തില്‍ സംയുക്ത സമരസമിതി അന്വേഷിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആരും ചെയ്യാന്‍ പാടില്ല, ഇതൊന്നും സമരത്തിന്റെ ഭാഗമല്ല. ഒരു കാരണവശാലും ഒന്നിലും, ആരെയും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കാന്‍ പാടില്ലെന്നാണ് സംയുക്ത സമരസമിതി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇത്തരം സംഭവങള്‍ സമരത്തിന്റെ ഭാഗമല്ല. അത്തരം സംഭവങ്ങളെ അപലപിക്കുന്നതായും കോടയേരി വ്യക്തമാക്കി.

ബാങ്കിന് നേരെയുണ്ടായ ആക്രമണം നിര്‍ഭാഗ്യകരമെന്നാണ് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി സി ദിവാകരന്‍ പ്രതികരിച്ചത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് പരിശോധിക്കും. സമരസമിതിയിലുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സംഘടനാതലത്തില്‍ നടപടിയുണ്ടാകുമെന്നും സി ദിവാകരന്‍ പറഞ്ഞു.

https://www.azhimukham.com/kerala-alappad-black-sand-mining-protest-azhimukham-reports/

Next Story

Related Stories