Top

പി ജയരാജനെതിരെ മത്സരിക്കുന്ന കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുന്ന കാര്യം ചര്‍ച്ചയില്‍: ചെന്നിത്തല

പി ജയരാജനെതിരെ മത്സരിക്കുന്ന കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുന്ന കാര്യം ചര്‍ച്ചയില്‍: ചെന്നിത്തല
വടകരയില്‍ ആര്‍എംപിക്ക് പിന്തുണ നല്‍കുന്ന കാര്യം ചര്‍ച്ചയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി ജയരാജനെതിരെ മത്സരിക്കുന്ന കെ കെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന് ആര്‍എംപിയുള്‍പ്പടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വടകരയിലെ നിലവിലെ എംപിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെയുള്ളവരോട് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം പിടിച്ച് എല്‍ ഡി എഫ്; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സിന്റെ സാധ്യത പട്ടിക ഇങ്ങനെ

ലോകസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കായിട്ടുള്ള കോണ്‍ഗ്രസിന്റെ സാധ്യത പട്ടികയില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് സംസ്ഥാന നേതൃത്വം അഭ്യര്‍ഥിക്കാനാണ് ഇവിടത്തെ ചര്‍ച്ചകളിലെ ധാരണ. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചേക്കാനും സാധ്യതയുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധ്യത പട്ടിക ഇന്ന് രാവിലെ 11ന് ഡല്‍ഹിയില്‍ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ച ചെയ്ത തീരുമാനിക്കും.

സംഘടനാച്ചുമതലയുള്ള കെ.സി. വേണുഗോപാലിന് യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട്ടിലേക്ക് നിര്‍ദ്ദേശം എത്തിയേക്കുമെന്നും കരുതുന്നുണ്ട്. മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ളവര്‍ കെസി വേണുഗോപാലിന്റെ കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെയും തുടര്‍ന്ന് മറ്റു നേതാക്കളുമായുള്ള ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ സാധ്യതാ പട്ടികയാണ് ഇന്നു സ്‌ക്രീനിങ് കമ്മിറ്റിയില്‍ വയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയടക്കം 4 എംഎല്‍എമാരാണു പട്ടികയിലുളളത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ എല്ലാ സിറ്റിങ് എംപിമാരുടെയും പേരുകള്‍ വീണ്ടും നിര്‍ദേശിക്കും.

Next Story

Related Stories