UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപണവുമായി ഭാര്യ അമ്പിളി ചക്കിങ്കല്‍

വരും ദിവസങ്ങളില്‍ ആരോപണങ്ങളെ കുറിച്ച് വ്യക്തമായി പ്രതികരിക്കാമെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഭാര്യ അമ്പിളി ചക്കിങ്കല്‍ വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി. വിവാഹ മോചന കേസ് ഫയല്‍ ചെയ്തെങ്കിലും മുരളി തുമ്മാരുകുടി സഹകരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നുമാണ് ഇടപ്പള്ളി സ്വദേശിനി ആരോപിക്കുന്നത്. അതേസമയം വരും ദിവസങ്ങളില്‍ ആരോപണങ്ങളെ കുറിച്ച് വ്യക്തമായി പ്രതികരിക്കാമെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമ്പിളിയുടെ ആരോപണം- തങ്ങള്‍ ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മുരളി ഇപ്പോഴും ആദ്യ ഭാര്യയായി ബന്ധം തുടരുന്നുണ്ട്. പൊതുജനമധ്യത്തില്‍ ഇപ്പോഴും അവരെ തന്റെ കുടുംബമായി അവതരിപ്പിക്കുകയാണ്. തന്നെയും മകനെയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുവരെ അധിക്ഷേപിക്കുകയാണ്.

ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും മുരളി സഹകരിക്കുന്നില്ല. വിദ്യാഭ്യാസ വായ്പ എടുത്തും ആഭരണങ്ങള്‍ വിറ്റുമാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജറായിരുന്ന തന്റെ ഔദ്യോഗിക ജീവിതം വിവാഹത്തോടെയാണ് അവസാനിപ്പിച്ചത്. വിവാഹിതരായതിന്റെ രേഖകളും മുരളി തുമ്മാരുകുടിയുമായുള്ള ഇ-മെയില്‍ സംഭാഷണങ്ങളുമടക്കം തെളിവുകളുമായിട്ടായിരുന്നു അമ്പിളിയുടെ വാര്‍ത്താസമ്മേളനം.

അമ്പിളി ഭാര്യയാണെന്നും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുരളി തുമ്മാരുകുടിയും പ്രതികരിച്ചിട്ടുണ്ട്. “ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്. വ്യക്തിജീവിതം എന്നത് അനവധി ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്ത് പറഞ്ഞാലും ആരെങ്കിലും ഒക്കെ മുറിപ്പെടും. അതൊക്കെ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒന്നുമാത്രം പറയാം, വായനക്കാരുടെ മുന്നിലോ സമൂഹത്തിന് മുന്നിലോ തലകുനിച്ച് നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന മുറക്ക് എഴുതാം. വരും ദിവസങ്ങളില്‍ ലൈവായി ഫേസ്ബുക്കിലെത്തി ആക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാം” എന്നുമാണ് തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Read: വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും; ‘പരിസ്ഥിതി സമരത്തിന് ഒരു വോട്ട്’ എന്ന് മുദ്രാവാക്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍