Top

വിവാഹേതര ബന്ധം ആരോപിച്ച് യുപിയില്‍ യുവാവിനെയും യുവതിയെയും മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം തല്ലി

വിവാഹേതര ബന്ധം ആരോപിച്ച് യുപിയില്‍ യുവാവിനെയും യുവതിയെയും മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം തല്ലി
വിവാഹേതര ബന്ധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനും യുവതിക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. യുപിയിലെ ബാഹ്‌റിയച്ച് ജില്ലയിലെ നവാബങ്ഞ്ച് ഗ്രാമത്തിലാണ് സംഭവം. വിവാഹേതര ബന്ധം ആരോപിച്ച് യുവാവിനേയും യുവതിയെയും അവരുടെ ബന്ധുക്കളും പ്രദേശവാസിളും മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു.

സംഭവത്തെ കുറിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ, കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ മുപ്പതുകാരനായ റിസ്വാന്‍ എന്ന യുവാവ് സുഹൃത്തായ ഷാഹ്ബുദ്ദീന്റെ വീട്ടിലെത്തി. ഷാഹ്ബുദ്ദീന്‍ മുംബൈയില്‍ ജോലിയുടെ ആവിശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ റിസ്വാനെ, ഷാഹ്ബുദ്ദീന്റെ ഭാര്യ സ്വീകരിച്ചിരുത്തി.

തുടര്‍ന്ന് ഷാഹ്ബുദ്ദീന്റെ ബന്ധുക്കളായ ഉസ്മാന്‍ ഖാന്‍, മക്ബൂല്‍ എന്നീ വ്യക്തികള്‍ ഇവരെ വീട്ടിലിട്ട് പൂട്ടുകയും, ഇവിടെ വിവാഹേതര ബന്ധം നടക്കുകയാണെന്ന് പറഞ്ഞ് ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു. ആളുകള്‍ എത്തിയത്തോടെ ഇവരെ തുറന്ന് വിട്ട് അടുത്തുള്ള മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഷാഹ്ബുദ്ദീന്‍ വീട്ടില്‍ തരിച്ചെത്തിയപ്പോള്‍ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി ബന്ധുക്കള്‍ ഉള്‍പ്പടെയുള്ള പത്ത് പേര്‍ക്കെതിരെ പരാതി നല്‍കി. ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെയാണ് ആക്രമണവും വിചാരണയും അരങ്ങേറിയിരിക്കുന്നത്.

Next Story

Related Stories