Top

ഭാര്യയെ സ്വന്തമാക്കി; യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് ഗുണ്ടാ നേതാവിന്റെ 9 വര്‍ഷം നീണ്ട പക

ഭാര്യയെ സ്വന്തമാക്കി; യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് ഗുണ്ടാ നേതാവിന്റെ 9 വര്‍ഷം നീണ്ട പക
കൊല്ലം അയ്യര്‍മുക്കിനു സമീപം പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സണ്‍ (40) എന്ന യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത് ഗുണ്ടാ നേതാവിന്റെ 9 വര്‍ഷം നീണ്ട പകയെന്ന പോലീസ്. തന്റെ ഭാര്യയെ സ്വന്തമാക്കിയ യുവാവിനോടുള്ള വിദ്വേഷമാണ് നാടിനെ നടുക്കിയ അരും കൊലയില്‍ കലാശിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘാംഗങ്ങായ പരവൂര്‍ പൂതക്കുളം പാണാട്ടുചിറയില്‍ ഉണ്ണി (കൈതപ്പുഴ ഉണ്ണി 39), വിനേഷ് എന്നിവരെ കിളികൊല്ലൂപണിര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഇരവിപുരം സ്വദേശിയായ മനോജ് (പാമ്പ് മനോജ് 40) ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്.

സംഭവത്തില്‍ പ്രതിയും ഗുണ്ടാ നേതാവുമായ മനോജിന്റെ ഭാര്യ ഒമ്പതു വര്‍ഷം മുന്‍പാണ് രഞ്ജിത്ത് ജോണ്‍സനൊപ്പം പോവുന്നത്. മനോജിന്റെ ഉപദ്രവത്തില്‍ മനം മടുത്തായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ യുവാവിനൊപ്പം കഴിയാന്‍ യുവതിയെ പ്രേരിപ്പിച്ചത്്. എന്നാല്‍ അന്നുമുതല്‍ രഞ്ജിത്തിനോട് പകയുമായി നടക്കുകയായിരുന്നു മനോജെന്നും പോലീസ് നല്‍കുന്ന വിവരം.

വീട്ടില്‍ പ്രാവ്, മുയല്‍ തുങ്ങിയവടെ വളര്‍ത്തി വില്‍പ്പന നടത്തിവന്നിരുന്ന രഞ്ജിത്തിനെ ഇടപാടുകാരെന്ന പേരില്‍ കഴിഞ്ഞ മാസം 15 നാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ചാത്തന്നൂരിനു സമീപം പോളച്ചിറ ഏലയിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് രഞ്ജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം പിന്നീട് തിരുനെല്‍വേലിക്കുടുത്തുള്ള സമുന്ദാപുരം പൊന്നക്കുടിയില്‍ എത്തിച്ച് ശേഷം ക്വാറികളിലെ അവശിഷ്ടങ്ങള്‍ തള്ളുന്നിടത്തു കുഴിച്ചിടുകയാണ്. കാറിന്റെ പിന്‍സീറ്റിലിരുത്തി തിരുവനന്തപുരം- നാഗര്‍കോവില്‍ വഴിയാണ് ഇവര്‍ തിരുന്നല്‍ വേലിയിലെത്തിയതെന്നും പൊലീസ് പറയുന്നു. വഴിയില്‍ വച്ചാണ് മനോജ് ഇവരോടൊപ്പം ചേര്‍ന്നത്.

മകനെ കാണാനില്ലെന്നു കാട്ടി അമ്മ ട്രീസ ജോണ്‍സണ്‍ പൊലീസില്‍ നല്‍കിയത് പരാതി പ്രകാരമുള്ള അന്വേഷണത്തിലായിരുന്നു കൊലപാതകം ചുരുള്‍ അഴിയുന്നത്. ഉണ്ണി പിടിയിലായതാണ് വഴിത്തിരിവായത്. യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്നു രഞ്ജിത്ത്. യുവതി ജോലിസ്ഥലത്തായിരുന്നു താമസം. മനോജിന് രഞ്ജിത്തിനോടുള്ള വൈരാഗ്യം അറിയന്നതിനാല്‍ പുറം ലോകവുമായി വലിയ ബന്ധമില്ലാതെയായിരുന്നു രഞ്ജിത്ത് കഴിഞ്ഞിരുന്നത്. ഇതും സംഭവം പുറത്തറിയുന്നത് വൈകാന്‍ ഇടയാക്കി. എന്നാല്‍ പിടിയിലായ ഉണ്ണി നല്‍കിയ വിവരം പ്രകാരം രഞ്ജിത്തിന്റെ ബന്ധുക്കളുമായി തിരുന്നല്‍വേലിയിലെത്തിയ കൊല്ലം പൊലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കഴിഞ്ഞ ദിവസം രാത്രിയോടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കയ്യിലെ പച്ചകുത്തിയ അടയാളം കണ്ടാണ് തിരിച്ചറിഞ്ഞത്. ഉണ്ണിയെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. രഞ്ജിത്തിന്റെ സംസ്‌കാരം ഇന്നു നടക്കും.

Next Story

Related Stories